ന്യൂഡല്‍ഹി:അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.മധ്യപ്രദേശ്,രാജസ്ഥാന്,ഛത്തീസ്ഗഢ്,മിസോറാം,തെലങ്കാന നിയമസഭകളിലേക്കാണ് തെരഞ്ഞെടുപ്പ്.ചത്തീസ്ഗഢില്‍ മാത്രം രണ്ടു ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുക.ആദ്യഘട്ടം നവംബര്‍ 12നും രണ്ടാംഘട്ടം നവംബര്‍ 20നും നടക്കും. മധ്യപ്രദേശിലും മിസോറാമിലും ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്തും.നവംബര്‍ 28-നാണ് ഇരു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ്.തെലങ്കാനയിലും രാജസ്ഥാനിലും ഡിസംബര്‍ ഏഴിനാണ് തെരഞ്ഞെടുപ്പ്.അഞ്ചിടത്തും ഡിസംബര്‍ 11ന് വോട്ടെണ്ണല്‍ നടക്കും
ഇന്നുമുതല്‍ ഈ സംസ്ഥാനങ്ങളില്‍ പെരുമാട്ടച്ചട്ടം നിലവില്‍വന്നതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവത്ത് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.എല്ലാ മണ്ഡലങ്ങളിലും സ്ത്രീകള്‍ക്ക് മാത്രമായി ഒരു ബൂത്ത് സജ്ജീകരിക്കും.പ്രചരണം പരിസ്ഥിതി സൗഹൃദമാകണം. അംഗപരിമിതര്‍ക്ക് വാഹന സൗകര്യമേര്‍പ്പെടുത്തും.സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് സത്യവാങ്മൂലം നല്‍കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും ബിജെപിയാണ് ഭരണകക്ഷി. തെലങ്കാനയില്‍ തെലങ്കാന രാഷ്ട്ര സമിതിയും മിസോറമില്‍ കോണ്‍ഗ്രസും ഭരിയ്ക്കുന്നു.