ലക്‌നൗ: രാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കുന്നതിനുള്ള സമയം വളരെ അടുത്തെത്തിയിരിക്കുന്നതായും അടുത്ത ദീപാവലി പുതിയ രാമക്ഷേത്രത്തിലായിരിക്കും ആഘോഷിക്കുകയെന്നും രാമജന്മഭൂമി ന്യാസ് ചെയര്‍മാന്‍ നൃത്യ ഗോപാല്‍ ദാസ്.
ഉത്തര്‍പ്രദേശില്‍ സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ന്യാസ് ചെയര്‍മാന്‍ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഭരണകാലത്തുതന്നെ രാക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിക്കുമെന്നും നൃത്യഗോപാല്‍ ദാസ് കൂട്ടിച്ചേര്‍ത്തു.
രണ്ടു ദിവസത്തെ അയോധ്യ സന്ദര്‍ശനത്തിനെത്തിയ യോഗി ആദിത്യനാഥ് തര്‍ക്കഭൂമിയില്‍ സ്ഥിതിചെയ്യുന്ന താല്‍കാലിക രാമക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് ആദിത്യനാഥ് ക്ഷേത്ര നിര്‍മാണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയായ രാമജന്മഭൂമി ന്യാസിന്റെ ചെയര്‍മാനെ കാണാനെത്തിയത്.
ദീപാവലി ആഘോഷങ്ങള്‍ക്ക് അയോധ്യയിലെത്തിയ യോഗി ആദിത്യനാഥ് രാമക്ഷേത്രം സംബന്ധിച്ച് ഒന്നും പ്രതികരിച്ചില്ല.