പാലക്കാട്:ശിശുമരണങ്ങള്‍ അട്ടപ്പാടിയില്‍ തുടര്‍ക്കഥയാകുന്നു.
നെല്ലിപ്പതി ഊരിലെ രങ്കമ്മ പഴനിസ്വാമി ദമ്പതികളുടെ കുഞ്ഞാണ് ഇന്നലെ രാത്രിയോടെ മരിച്ചത്.അമ്മയ്ക്ക് മതിയായ പരിചരണം കിട്ടിയില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.ഇതോടെ ഈവര്‍ഷം അട്ടപ്പാടിയില്‍ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 15 ആയി.
കഴിഞ്ഞ ദിവസം രാത്രി പ്രസവ വേദനയെത്തുടര്‍ന്ന് രങ്കമ്മയെ കോട്ടപ്പുറം ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും അവിടെ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് പോയെങ്കിലും പ്രസവത്തോടെ കുഞ്ഞ് മരിക്കുകയായിരുന്നു.പോഷകാഹാരക്കുറവു മൂലം അട്ടപ്പാടിയില്‍ കുഞ്ഞുങ്ങള്‍ മരിക്കുന്നത് പതിവായിരുന്നു.