മരണത്തെ മുഖാമുഖം കാണുന്ന നിമിഷത്തില്‍ ജീവന് രക്ഷിക്കാന്‍ പൊരുതുന്ന ഹെലന് എന്ന യുവതിയുടെ കഥയാണിത്. നഴിസിംഗ് കഴിഞ്ഞിട്ടും വേതനം കുറവായതിനാല്‍ വിദേശത്തേക്ക് പോകാനുള്ള പരിശ്രമത്തിലാണ് ഹെലന്. ഇതോടൊപ്പം പാര്‍ട്ട്ടൈം ആയി ചിക് ഹബ് എന്ന ഫാസ്റ്റ് ഫുഡ് കൗണ്ടറിലും അവള് ജോലിനോക്കുന്നു. അവള്‍ക്ക് പപ്പയാണ് എല്ലാം. പപ്പയറിയാതെ കൊണ്ടുനടക്കുന്ന ഒരു പ്രണയവും അവള്‍ക്കുണ്ട്. വിദേശത്തേക്ക് പോകാന്‍ ടിക്കറ്റ് വരെ ബുക്ക് ചെയ്ത സമയത്ത് അവള് തീര്‍ത്തും അപ്രതീക്ഷിതമായി ഒരു ട്രാപ്പില്‍ അകപ്പെടുന്നു. മരണം മുന്നില്‍ കാണുന്ന ഈ സന്ദര്‍ഭത്തില്‍ നിന്ന് ഹെലന് രക്ഷപ്പെടുമോ?ഇല്ലയോ എന്നതാണ് ഈ സിനിമ. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ ബേബിമോള്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ അന്ന ബെന്‍ ആണ് ടൈറ്റില്‍ കഥാപാത്രമായ ഹെലനായെത്തുന്നത്. ചിത്രത്തില്‍ പകുതിയിലേറെയും അന്നയുടെ പ്രകടനമാണ്. ഓരോ സീനുകളും, വളരെ റിയലിസ്റ്റിക്കായി ചെയ്യാന്‍ അന്നയ്ക്ക് സാധിച്ചിട്ടുണ്ട്. അസ്ഥി കോച്ചുന്ന തണുപ്പത്ത് മരണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഹെലന് നടത്തുന്ന പരിശ്രമങ്ങള്‍ അതിനുദാഹരണങ്ങളാണ്. ആ ഫീല്‍ ശരിക്കും ആ സീന്‍ കാണുന്ന ഓരോ പ്രേക്ഷകനും മനസ്സിലാക്കാന്‍ സാധിക്കും. ഇതില്‍ ഹെലന്റെ പപ്പയുടെ റോള്‍ ചെയ്തിരിക്കുന്നത് ലാല്‍ ആണ്. പപ്പയായി ലാലിന്റെ പ്രകടനവും മികച്ച് നില്ക്കുന്നു. ഹാസ്യ കഥാപാത്രങ്ങളില്‍ നിന്നുള്ള അജുവിന്റെ മോചനമാണ് മറ്റൊരു ഹൈലൈറ്റ്. ചിത്രത്തിലെ എസ്.ഐ സതീഷ്കുമാര്‍ എന്ന നെഗറ്റീവ് ടച്ചുള്ള പോലീസ് ഉദ്യോഗസ്ഥന്റെ വേഷം വളരെ ഒതുക്കത്തില്‍ ചെയ്തു ഫലിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. അസര്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച നോബിള്‍ തോമസിന്റെ പ്രകടനവും മികച്ച് നില്ക്കുന്നു. ഷാന്‍ റഹ്മാന്റെ സംഗീതവും ചിത്രത്തോടൊപ്പം ചേര്‍ന്നു നില്ക്കുന്നു. ഒരു സര്‍വൈവല്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുത്താവുന്ന ഈ സിനിമ സംവിധാനം ചെയ്യ്തിരിക്കുന്നത് മാത്ത്യക്കുട്ടി സേവ്യര്‍ എന്ന പുതുമുഖ സംവിധായകനാണ്. വിനീത് ശ്രീനിവാസനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു ഫീല്‍ഗുഡ് മൂവി കാണാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ക്ക് ധൈര്യമായി ടിക്കറ്റെടുക്കാം.