ന്യൂഡല്‍ഹി:പാക് അധീന കാശ്മീരില്‍ ഇന്നു പുലര്‍ച്ചെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നത തലയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ക്യാബിനറ്റ് കമ്മിറ്റി അംഗങ്ങളായ മന്ത്രിമാര്‍ അടങ്ങിയ ഉന്നതതല യോഗം പ്രധാനമന്ത്രിയുടെ വസതിയിലാണ് ചേരുന്നത്.
ഇന്ന് വെളുപ്പിന് മൂന്നരയോടെയാണ് ഇന്ത്യ സൈനിക നടപടി ആരംഭിച്ചത്. മിറാഷ് 2000 വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.ജയ്‌ഷെ ഭീകരരുടെ ക്യാമ്പുകളിലേക്ക് ബോംബുകള്‍ വര്‍ഷിക്കുകയായിരുന്നു. ബാല്‍കോട്ടിലെ ജെയ്ഷേ ക്യാംപുകള്‍ സേന പൂര്‍ണ്ണമായും തകര്‍ത്തു.
അതിര്‍ത്തിയില്‍ അതീവ ജാഗ്രത തുടരുകയാണ്. ആക്രമണത്തില്‍ മുന്നൂറിലധികം പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.പുല്‍വാമ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണിതെന്നും തീരുമാനമെടുത്ത പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.