ചണ്ഡിഗണ്ഡ്:അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാക് വനിതയെ സൈന്യം വെടിവെച്ചു.ഗുര്‍ദാസ്പൂര്‍ ജില്ലയിലെ ദേറാ ബാബാനാനാക് പ്രദേശത്തെ ഇന്‍ഡോ-പാക് അതിര്‍ത്തിയില്‍ വച്ചാണ് പാക് വനിതയെ ബിഎസ്എഫ് വെടിവെച്ചത്. അതിര്‍ത്തികടക്കാന്‍ ശ്രമിച്ച യുവതിയോട് തിരികെപ്പോകാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍അനുസരിക്കാതിരുന്നതിനെത്തുടര്‍ന്നാണ് ബിഎസ്എഫ് വെടിയുതിര്‍ത്തത്.
പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ അമൃതസറിലെ ഗുരുനാനാക്ക് ദേവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ സൈന്യം അതീവജാഗ്രത പുലര്‍ത്തുമ്പോഴാണ് പാകിസ്ഥാന്‍കാരിയുടെ കടന്നുകയറ്റമുണ്ടായത്.