ഇടുക്കി:മഴ തുടരുകയും ജലനിരപ്പ് അതിവേഗത്തില്‍ ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു.ഇപ്പോഴത്തെ ജലനിരപ്പ് 2401.60 അടിയാണ്.ഷട്ടറുകള്‍ ഒരു മീറ്റര്‍ കൂടി ഉയര്‍ത്തി.നാലാമത്തെ ഷട്ടര്‍ തുറന്നതോടെ ചെറുതോണി പട്ടണത്തിലൂടെ വെള്ളം കുത്തിയൊലിച്ച് ഒഴുകി.മരങ്ങള്‍ കടപുഴകി.ചെറുതോണി ബസ്റ്റാന്‍ഡ് ഒലിച്ചുപോയി.
ചെറുതോണി പാലം അപകടാവസ്ഥയിലാണ്.വളരെയധികം സാഹസികമായാണ് പോലീസും ഫയര്‍ഫോഴ്‌സും ദുരന്തനിവാരണസേനയും വൈദ്യുതിബോര്‍ഡിലെ ജീവനക്കാരും ചേര്‍ന്ന് പാലത്തില്‍ തട്ടി നില്‍ക്കുന്ന മരങ്ങള്‍ മാറ്റിയത്.
ഇടുക്കിയില്‍ പെരിയാറിന്റെ 100 മീറ്റര്‍ പരിധിയിലുള്ളവര്‍ ഒഴിഞ്ഞുപോകണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു.