കൊച്ചി:പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.സമ്പന്നതയുടെ അടിസ്ഥാനത്തില്‍ മോദി ഇന്ത്യയെ വിഭജിക്കുകയാണെന്നും രാജ്യത്തെ കൊള്ളയടിക്കുന്ന മോദി കള്ളത്തരം പുറത്തറിയാതിരിക്കാനാണ് സിബിഐ ഡയറക്ടരെ അര്‍ധരാത്രിയില്‍ മാറ്റിയതെന്നും രാഹുല്‍ പറഞ്ഞു.ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ വെള്ളം ചേര്‍ക്കുകയും നോട്ടു നിരോധനത്തിലൂടെ മോദി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തുവെന്നും ജിഎസ്ടി പാളിപ്പോയ പദ്ധതിയാണെന്നും രാഹുല്‍ വിമര്‍ശിച്ചു.രാഹുല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വനിതാ സംവരണം നടപ്പാക്കുമെന്നും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്നും രാഹുല്‍ വാഗ്ദാനം നല്‍കി.
രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം:-
ബൂത്ത് തല നേതാക്കളും പ്രവര്‍ത്തകരുമാണ് പാര്‍ട്ടിയുടെ നട്ടെല്ല് അവരെ സ്വാഗതം ചെയ്യുന്നത് വലിയ സന്തോഷമാണ്.’എന്റെ ബൂത്ത് എന്റെ അഭിമാനം’ എന്ന മുദ്രാവാക്യം ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു.എല്ലാ നേതാക്കളും എല്ലാ പ്രവര്‍ത്തകരും അവരുടെ ബൂത്ത് അവരുടെ അഭിമാനമാണെന്ന ബോധമുണ്ടാകണം.എല്ലാ കോണ്‍ഗ്രസ് പ്രവത്തകര്‍ക്കും നേതാക്കള്‍ക്കും എന്റെ ബൂത്ത്,എന്റെ പാര്‍ട്ടി,എന്റെ അഭിമാനം എന്ന ബോധമുണ്ടാകണം.
കോണ്‍ഗ്രസിന് വേണ്ടിയാണ് എല്ലാവരും പോരാടേണ്ടത്.ശക്തി മൊബൈല്‍ ആപ്പിലേക്ക് ഇന്ത്യയിലെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്താന്‍ പദ്ധതിയുണ്ട്.കേരളത്തിലെ പ്രവത്തകര്‍ക്കും ആപ്പ് വഴി തങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കാം. കോണ്‍ഗ്രസ് നേതൃത്വത്തിലേക്കും നിയമനിര്‍മ്മാണസഭകളിലേക്കും കൂടുതല്‍ യുവാക്കളും സ്ത്രീകളും വരണമെന്ന വികാരം ഈ ആപ്പിലൂടെ കേരളത്തിലെ ഒരു പ്രവര്‍ത്തകന്‍ പങ്കുവയ്ക്കുകയുണ്ടായി.അതുണ്ടാവും എന്ന് ഞാന്‍ ഉറപ്പു വരുത്തുകയാണ്.2019 ല്‍ നമ്മള്‍ അധികാരത്തില്‍ വന്നാല്‍ വനിതാ സംവരണ ബില്ല് പാസാക്കുമെന്ന് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഞാന്‍ ഉറപ്പ് തരുന്നു.ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ വനിതകള്‍ക്കും ചെറുപ്പക്കാര്‍ക്കും അവസരം ലഭിക്കും എന്നു കൂടി ഞാന്‍ ഉറപ്പു തരുന്നു.
അധികാരസ്ഥാനങ്ങളില്‍ സ്ത്രീകളുണ്ടാവണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നു.കേരളത്തില്‍ അതിന് പ്രാപ്തിയുള്ള നേതാക്കളുണ്ട്.പക്ഷേ ഈ വേദിയില്‍ കുറേക്കൂടി സ്ത്രീകള്‍ വേണമായിരുന്നു എന്നെനിക്ക് ഇപ്പോള്‍ അഭിപ്രായമുണ്ട്. അധികാരത്തിലെത്തിയ സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ കടം നാം എഴുതി തള്ളിയിട്ടുണ്ട്.നേരത്തെ യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോഴും അതു നാം ചെയ്തതാണ്. കര്‍ഷകരോട് മോദി സര്‍ക്കാര്‍ ചെയ്ത ദ്രോഹത്തിന് പരിഹാരം നമ്മള്‍ അധികാരത്തിലെത്തിയാല്‍ ചെയ്തിരിക്കും.
നിലവാരമുള്ള പണച്ചെലവ് കുറഞ്ഞ വിദ്യാഭ്യാസം പാവങ്ങള്‍ക്ക് നല്‍കണമെന്നാണ് ആഗ്രഹം.ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ പണം ചെലവാക്കുന്ന നാടാണ് കേരളം . ഗുണനിലവാരമുള്ള ആശുപത്രികളുണ്ടാകണം.മോദി ആഗ്രഹിക്കുന്നത് രാജ്യത്തെ രണ്ട് കഷ്ണമാക്കാനാണ്. പണക്കാരന്റെ ഇന്ത്യയും പാവപ്പെട്ടവന്റെ ഇന്ത്യയും.മൂന്നര ലക്ഷം കോടി രൂപ പതിനഞ്ചോളം വരുന്ന ബിസിനസ് സുഹൃത്തുക്കള്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ മോദി തയ്യാറായി.
ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ അദ്ദേഹം വെള്ളം ചേത്തു. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലും അട്ടിമറി നടത്തി.കോണ്‍ഗ്രസ് പാര്‍ട്ടി ജനതാല്‍പര്യം മുന്‍നിര്‍ത്തിയാണ് എന്നും പ്രവര്‍ത്തിച്ചത്. താത്കാലിക നേട്ടങ്ങള്‍ കോണ്‍ഗ്രസ് ലക്ഷ്യം വച്ചിട്ടില്ല. പട്ടിണികൊണ്ടും ദാരിദ്ര്യം കൊണ്ടും ബുദ്ധിമുട്ടിയവര്‍ക്ക് ഹരിത വിപ്ലവത്തിലൂടെ ആശ്വാസം പകരണം എന്നാണ് നമ്മുടെ ലക്ഷ്യം. ഭക്ഷ്യ സുരക്ഷയും സ്വയം പര്യാപ്തതയും ഒരു പതിറ്റാണ്ടുകൊണ്ട് കൈവരിക്കണം. ലോകത്തെ വലിയ ഉദ്്പാദക രാഷ്ട്രമായി ഇന്ത്യയെ മാറ്റണം.യുപിഎ സര്‍ക്കാരിന്റെ കാലത്ത് ടെലികോം വിപ്ലവം അടക്കം വിപ്ലവകരമായ ഒട്ടേറെ നേട്ടങ്ങളുണ്ടാക്കി.പക്ഷേ മോദി അഞ്ച് വര്‍ഷം അതെല്ലാം നശിപ്പിച്ചു.
രണ്ട് കോടി തൊഴിലവസരം പ്രതിവര്‍ഷം വാഗ്ദാനം ചെയ്തിട്ടും മോദിയുടെ 15 അതിസമ്പന്നരായ സുഹൃത്തുക്കള്‍ മാത്രമാണ് ഇക്കാലയളവില്‍ നേട്ടമുണ്ടാക്കിയത്.അനില്‍ അംബാനിക്ക് 13000 രൂപയുടെ മിനിമം ഗ്യാരണ്ടിയാണ് വാഗ്ദാനം ചെയ്തത്. തൊഴിലന്വേഷകരായ ചെറുപ്പക്കാര പെരുവഴിയിലാക്കി.അഞ്ച് വര്‍ഷമായി ഈ തമാശ തുടരുന്നു.മോദി സുഹൃത്തുക്കള്‍ക്ക് മാത്രം ചെയ്ത മിനിമം ഗ്യാരണ്ടി നല്‍കിയെങ്കില്‍ അതെല്ലാവര്‍ക്കും നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എല്ലാ പാവപ്പെട്ടവനും പണമെത്തിക്കുന്ന പദ്ധതി നടപ്പാക്കും. മോദിയെ പോലെ രണ്ട് ഇന്ത്യ സൃഷ്ടിക്കാനല്ല,ഒരൊറ്റ ഭാരതം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
നാല് ജഡ്ജിമാര്‍ സുപ്രീംകോടതിയില്‍ നിന്ന് പുറത്ത് വന്ന് അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞു. പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ജഡ്ജിമാര്‍ പറയുമ്പോള്‍ അമിത് ഷായും മോദിയും അടക്കമുള്ളവര്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് ആലോചിക്കണം.സിബിഐ ചീഫിനെ എന്തിനാണ് അര്‍ദ്ധരാത്രി മാറ്റിയത്.മുന്‍ ഫ്രഞ്ച് പ്രസിഡന്റ റാഫേല്‍ ഇടപാടിനെക്കുറിച്ച് പറഞ്ഞത് എന്താണ്.
പൊതുമേഖലാ സ്ഥാപനം ഉള്ളപ്പോള്‍ എന്തിനാണ് റഫേല്‍ കരാര്‍ അംബാനിക്കു നല്‍കുന്നത്.ചെറുപ്പക്കാര്‍ക്കെല്ലാം ഒരൊറ്റ ഉത്തരമേ ഉള്ളു.നമ്മുടെ പ്രധാനമന്ത്രി അഴിമതിക്കാരനാണ്. സിബിഐ ചീഫിനെ മാറ്റി മോദി സ്വയരക്ഷ തേടുകയായിരുന്നു. മോദിയുടെ ഇടപാടില്‍ പങ്കില്ലെന്നാണ് മനോഹര്‍ പരീക്കര്‍ വ്യക്തമായി പറഞ്ഞത്.നോട്ട് പിന്‍വലിക്കല്‍ നടപടിയിലൂടെ സമ്പദ് വ്യവസ്ഥ തകര്‍ന്നു.പ്രധാന മന്ത്രി കേരളത്തില്‍ വന്ന് ഇന്ത്യ ചൈനക്ക് മുകളില്‍ പോകുമെന്ന് പറയാന്‍ ധൈര്യം കാട്ടിയതിന് എന്ത് അടിസ്ഥാനമാണ് ഉള്ളത്.
സ്വയം പറയാന്‍ മാത്രമെ മോദിക്ക് കഴിയു.മേക്കിംഗ് ഇന്ത്യക്ക് അടിത്തറയിട്ടത് കോണ്‍ഗ്രസാണ്.ജിഎസ്ടി തുടക്കത്തിലെ പാളിയ പദ്ധതിയാണ്.എന്ത് തരം നികുതി സംവിധാനമാണ് ഈ ടാക്‌സിലൂടെ നടക്കുന്നത്.കോണ്‍ഗ്രസ് 2019 ല്‍ അധികാരത്തില്‍ വന്നാല്‍ ജിഎസ്ടി പുന:സംഘടിപ്പിക്കും.
കേരളത്തില്‍ പ്രളയം ഉണ്ടായി.കേരളത്തെ പുനര്‍ നിമ്മിക്കാന്‍ എന്ത് നടപടിയാണ് ഉണ്ടായത്.എന്ത് തരം സംവിധാനമാണെന്ന് ആര്‍ക്കും മനസിലാകുന്നില്ല.നടപ്പാക്കാന്‍ പ്രയാസമുള്ള പദ്ധതികളാണ് വ്യക്തമായ പദ്ധതിയില്ലാതെ പിണറായി സര്‍ക്കാര്‍ കൊണ്ടു വരുന്നത്.സംസ്ഥാന സര്‍ക്കാര്‍ സ്വന്തം ആളുകളെ സംരക്ഷിക്കാന്‍ മാത്രമാണ് ശ്രമിക്കുന്നത്.കേരളത്തിലെ പ്രളയം മനുഷ്യ നിമ്മിതമായിട്ടുകൂടി കേരള ജനത ഒറ്റക്കെട്ടായി നിന്നു നേരിട്ടു.ലോകത്തെ മലയാളികളെല്ലാം ഒരുമിച്ച് നിന്നു.പ്രവാസി സഹായം ഒഴുകിയെത്തി.
പ്രതീക്ഷകളെല്ലാം സര്‍ക്കാറിന്റെ പുനര്‍നിര്‍മ്മാണത്തിലായിരുന്നു. ജനവികാരം തിരിച്ചറിയുമെന്നാണ് പ്രതീക്ഷിച്ചത്.ഇടത് സര്‍ക്കാര്‍ പക്ഷെ ഒന്നും ചെയ്തില്ല.കേരളം പുനര്‍ നിര്‍മ്മിക്കാന്‍ പുതിയ ചിന്തയും ദര്‍ശനവും വേണം.സിപിഎമ്മും ബിജെപിയും ജനങ്ങളെ ഭിന്നിപ്പിക്കുന്നു.അക്രമം അഴിച്ചുവിടുന്നു, ചെറുപ്പക്കാര്‍ക്കും സ്ത്രീകള്‍ക്കും സംരക്ഷണം നല്‍കിയില്ല. കോണ്‍ഗ്രസ് സ്ത്രീ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നു.അതേ സമയം ചരിത്രത്തെയും പാമ്പര്യത്തെയും മാനിക്കുന്നു. സിപിഎമ്മിന്റേയും ബിജെപിയുടെയും അക്രമ രാഷ്ട്രീയം അംഗീകരിക്കുന്നില്ല.ഒറ്റക്കെട്ടായി നേരിടണം.
സിപിഎമ്മിനോട് ചോദിക്കുന്നു യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി എന്താണ് ചെയ്തതെന്ന്.മോദിയോട് ചോദിക്കുന്ന അതേ ചോദ്യമാണ് പിണറായിയോടും ചോദിക്കുന്നത്.ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല.കേരളവും രാജ്യവും വളരണമെങ്കില്‍ ജനം ഒന്നിച്ച് നില്‍ക്കണം.അക്രമം കൊണ്ടോ സ്പര്‍ദ്ധകൊണ്ടോ ഒന്നും നേടാനാകില്ല.എവിടെ നോക്കിയാലും ‘മെയ്ഡ് ഇന്‍ ചൈന’.ഒരുകാര്യം മനസിലാക്കേണ്ടത് അതിന്റെയെല്ലാം ഗുണഭോക്താക്കള്‍ ചൈനയിലെ യുവാക്കളാണ്.ഉല്‍പാദന മേഖലയില്‍ ചൈനയെ മറികടക്കാന്‍ നമുക്കാവും.
ചൈനയിലെ യുവാക്കള്‍ സെല്‍ഫിയെടുക്കേണ്ടത് മെയ്ഡ് ഇന്‍ ഇന്ത്യ എന്നെഴുതിയ മൊബൈലിലാകണം.പലതലങ്ങളിലായി ഭിന്നിപ്പിക്കാന്‍ നോക്കുന്നവര്‍ക്കെതിരെ നമ്മള്‍ പോരാടണം. കോണ്‍ഗ്രസിന് മാത്രമേ രാജ്യത്തെ ഒരു കുടക്കീഴിലാക്കാന്‍ കഴിയു.പ്രവര്‍ത്തകര്‍ തന്നെയാണ് കരുത്ത്.മദ്ധ്യപ്രദേശടക്കം മൂന്നിടത്ത് എന്ത് ചെയ്‌തോ അത് തന്നെയാണ് മോദിക്കെതിരെ ചെയ്യേണ്ടത്.ആര്‍എസ്എസിനും സിപിഎമ്മിനും കേഡര്‍ സംവിധാനമുണ്ടെന്നാണ് എല്ലാവരും പറയുന്നത്.പക്ഷെ കോണ്‍ഗ്രസുകാരുടെ കയ്യിലുള്ളത് ഇന്ത്യയുടെ ഹൃദയമാണ് അതാരും മറക്കരുത്.