കോഴിക്കോട്:രാഹുല്‍ ഗാന്ധിക്കായി സന്തോഷത്തോടെ പിന്മാറുന്നുവെന്ന് വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി.സിദ്ദിഖ്.ഇതിലും വലിയ അംഗീകാരം തനിക്ക് കിട്ടാനില്ലെന്നും ഇതോടെ താന്‍ അനുഗ്രഹീത കോണ്‍ഗ്രസ് പ്രവര്‍ത്തകനായി മാറിയെന്നും സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം വയനാട്ടിലെ ജനങ്ങള്‍ക്ക് അനന്ത വികസന സാധ്യതകള്‍ തുറക്കാനുള്ള അവസരമാണ് നല്‍കുന്നതെന്നും യുഡിഎഫ് പ്രവര്‍ത്തകര്‍ വിശ്വസ്ത പ്രചാരകരായി മുന്നോട്ട് പോകുമെന്നും സിദ്ദിഖ് പറഞ്ഞു.
വയനാട്ടില്‍ ഗ്രൂപ്പ് പോരില്‍ തട്ടി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയെങ്കിലും സിദ്ദിഖ് തന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് പ്രചരണം തുടങ്ങിയിരുന്നു.