തിരുവനന്തപുരം:അന്തര്‍സംസ്ഥാന സ്വകാര്യ ബസുകള്‍ ഒരാഴ്ചയായി നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത വകുപ്പു സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. മോട്ടോര്‍ വാഹനവകുപ്പിന്റെ ‘ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ്’ എന്ന പേരിലുള്ള പരിശോധനയ്‌ക്കെതിരെയായിരുന്നു ബസുടമകള്‍ സമരംനടത്തിയത്. എന്നാല്‍ പരിശോധന തുടരുമെന്നു തന്നെയാണ് മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.
സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് ബസ്സുടമകള്‍ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി. ശുചിമുറി അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ബസ്സുടമകള്‍ അറിയിച്ചു.