തിരുവനന്തപുരം:അന്തരിച്ച പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ സംസ്കാരച്ചടങ്ങുകള്‍ അല്പസമയത്തിനുള്ളില് ശാന്തികവാടത്തില്‍ നടക്കും.മുതദേഹം തിരുമലയിലെ വീട്ടില്‍ നിന്നും പുറത്തേക്കെടുത്തു.ബാലഭാസ്കറിനെ അവസാനമായി ഒരു നോക്കുകാണാന്‍ തിരുമലയിലെ വീട്ടിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്.ഇന്നലെ യൂണിവേഴ്സിറ്റി കോളേജിലും വൈകിട്ട് കലാഭവന്‍ തീയറ്ററിലും പൊതുദര്‍ശനത്തിനു വെച്ചപ്പോഴും വന്‍ ജനക്കൂട്ടമാണ് എത്തിച്ചേര്‍ന്നത്.സിനിമാ പ്രവര്‍ത്തകരും ആരാധകരും ഉറ്റ സുഹൃത്തുക്കളും അടക്കം ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും തിരുമലയിലെ ഹിരണ്മയി എന്ന വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ശാന്തികവാടത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരചടങ്ങുകള്‍ നടക്കുന്നത്.
