കൊച്ചി:അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപനത്തില്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസെടുത്തത്.യൂത്ത് കോണ്‍ഗ്രസിന്റെ ഹര്‍ത്താല്‍ ക്രിമിനല്‍ കുറ്റമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെ മൂന്നു നേതാക്കള്‍ക്ക് കോടതിയലക്ഷ്യ നോട്ടീസ് അയച്ചു.ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നേതാക്കള്‍ നല്‍കണമെന്നും കോടതി പറഞ്ഞു.
നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിക്കരുതെന്ന് ഒരുമാസം മുന്‍പ് ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ലംഘിച്ചതിനാലാണ് നടപടി.ഹര്‍ത്താലോ മിന്നല്‍ പണിമുടക്കോ പ്രഖ്യാപിക്കുമ്പോള്‍ ഏഴ് ദിവസത്തെ മുന്‍കൂര്‍ നോട്ടീസെങ്കിലും വേണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നത്.