ദില്ലി:പാക്കിസ്ഥാന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലുള്ള വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ നാളെ വിട്ടയക്കുമെന്ന് പാക്കിസ്ഥാന്‍.ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ അഭിനന്ദനെ തിരിച്ചയക്കുകയാണെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു.ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു.ഈ സമ്മേളനത്തിനിടെയാണ് അഭിനന്ദനെ ഇന്ത്യക്ക് വിട്ടു നല്‍കുമെന്ന് ഇമ്രാന്‍ഖാന്‍ പ്രഖ്യാപിച്ചത്.
കാശ്മീരില്‍ സമാധാനം നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഇമ്രാന്‍ഖാന്‍ ആവശ്യപ്പെട്ടു.
തമിഴ്‌നാട് സ്വദേശിയായ അഭിനന്ദന്‍ വര്‍ധമാന്‍ വിരമിച്ച എയര്‍മാര്‍ഷല്‍ സിങ്കക്കുട്ടി വര്‍ധമാന്റെ മകനാണ്. നാല്‍പത്തിയൊന്ന് വര്‍ഷം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായിരുന്നു സിങ്കക്കുട്ടി വര്‍ധമാന്‍ കാര്‍ഗില്‍ യുദ്ധ സമയത്ത് വ്യോമസേനയുടെ കിഴക്കന്‍ മേഖല കമാന്‍ഡ് ചീഫ് ആയിരുന്നു. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിന് തിരിച്ചടി നല്‍കിയ ഓപ്പറേഷന്‍ കമാന്‍ഡറായിരുന്നു.
അച്ഛന്റെ പാത പിന്തുടര്‍ന്ന് അഭിനന്ദന്‍ 2004-ലാണ് വ്യോമസേനയില്‍ ചേര്‍ന്നത്.ഉത്തര്‍പ്രദേശ് സ്വദേശിനിയായ അഭിനന്ദന്റെ ഭാര്യയും വ്യോമസേനയിലെ പൈലറ്റാണ്.