ന്യൂഡല്‍ഹി:പാകിസ്ഥാന് സൈന്യത്തിന്റെ പിടിയിലായ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ തിരികെയെത്തിക്കാന്‍ നയതന്ത്ര തലത്തില്‍ നീക്കം ശക്തമാക്കി ഇന്ത്യ.പാകിസ്ഥാനിലുള്ള ഇന്ത്യന്‍ സ്ഥാനപതിയെ കൊണ്ട് വിദേശകാര്യ മന്ത്രാലയത്തില്‍ നേരിട്ട് ആവശ്യപ്പെട്ടു കഴിഞ്ഞു.
ജെനീവ കരാര്‍ അനുസരിച്ച് അഭിനന്ദിനെ ഏഴ് ദിവസത്തിനകം ഇന്ത്യയില്‍ തിരിച്ചെത്തിക്കണമെന്നാണ്.ജെനീവ കണ്‍വെന്‍ഷന്റെ നഗ്നമായ ലംഘനമാണ് പാകിസ്ഥാന് നടത്തിയിരിക്കുന്നതെന്നും ആഗോളതലത്തില്‍ ആക്ഷേപമുണ്ട്.
1949 ലെ ജനീവ കരാര്‍ പ്രകാരം യുദ്ധത്തിലോ പട്ടാള നടപടികള്‍ക്കിടയിലോ കസ്റ്റഡിയിലാകുന്ന സൈനികര്‍ യുദ്ധ തടവുകാരനാണ്. കുടുംബാംഗങ്ങളുമായി സംസാരിക്കാനുളള അവസരവും ഭക്ഷണവും ചികിത്സാ സൗകര്യങ്ങളും നല്‍കണം. ഇവരെ യാതൊരു തരത്തിലുളള പരിക്കും ഏല്പിക്കരുതെന്നും കരാറില്‍ പറയുന്നു.2008 ലെ ഇന്ത്യ – പാക് കരാര്‍ അനുസരിച്ചും അഭിനന്ദിനെതിരെ പാക്ക് കോടതികള്‍ക്ക് കേസ് നടത്താനോ ശിക്ഷിക്കാനോ കഴിയില്ല.