കൊച്ചി:മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ എട്ട് പ്രതികള്‍ക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.എസ്ഡിപിഐ,ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളില്‍ പലരും പിടിയിലാകാത്ത സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.പ്രതികള്‍ രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങളിലും അറിയിപ്പ് നല്കി.
കേസിലെ 12ാം പ്രതി ചേര്‍ത്തല പാണാവള്ളി കാരിപുഴി നമ്പി പുത്തലത്ത് ഖാലിദിന്റെ മകന് മുഹമ്മദ് ഷഹിം(31), 14ാം പ്രതി ആലുവ ഉളിയന്നൂര്‍ പാലിയത്ത് മൊയ്തീന്റെ മകന് പി എം ഫായിസ്(20), രണ്ടാം പ്രതി ആലുവ എരുമത്തല ചുണങ്ങംവേലി മുള്ളങ്കുഴി ചാമക്കാലായില്‍ മുഹമ്മദ് സലിമിന്റെ മകന് ആരിഫ് ബിന്‍ സലിം(25), 9ാം പ്രതി കൊച്ചി പള്ളുരുത്തി കച്ചേരിപ്പടി വെളിപ്പറമ്പില്‍ നാസറിന്റെ മകന് വി എന്‍ ഷിഫാസ്(23), എറണാകുളം നെട്ടൂര്‍ മസ്ജിദ് റോഡില്‍ മേക്കാട്ട് ഹംസയുടെ മകന് സഹല്‍(21), 11ാം പ്രതി പള്ളുരുത്തി പൈപ്പുലൈനില്‍ പുതുവീട്ടില്പറമ്പ് റസാഖിന്റെ മകന് ജിസാല്‍ റസാഖ്(21), ഫോര്‍ട്ട് കൊച്ചി ജിസിഡിഎ കോളനി നമ്പര്‍ 23ല്‍ ഹൗസ് നമ്പര്‍ 1/1043ല്‍ മുഹമ്മദ് കുട്ടിയുടെ മകന് തന്സീല്(25, നിലവില്‍ നെട്ടൂരില്‍ വാടകയ്ക്ക് താമസം), 16ാം പ്രതി നെട്ടൂര്‍ മസ്ജിദ് റോഡില്‍ മേക്കാട്ട് വീട്ടില്‍ ഹംസയുടെ മകന് സനിദ്(26) എന്നിവര്‍ക്കായാണ് അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചത്. കേസില്‍ നിലവില്‍ കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ ഉള്‍പ്പെടെ 18 പേര് പിടിയിലായിട്ടുണ്ട്.
ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ എസിപിമാരായ ടി സുരേഷ്കുമാര്‍( 9497990066), കെ ലാല്‍ജി( 9497990069), സിഐ എ അനന്തലാല്‍(9497987103) എന്നിവരെ അറിയിക്കാം.