കൊച്ചി:എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളില്‍ ഒരാള്‍കൂടി പിടിയിലായി.മഹാരാജാസ് കോളേജിലെ മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ത്ഥിയും ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദ് ആണ് പിടിയിലായത്.കേരള കര്‍ണ്ണാടക അതിര്‍ത്തിയില്‍ നിന്നാണ് അന്വേഷണസംഘം ഇയാളെ പിടികൂടിയത്.കോളജിലെ സംഘര്‍ഷം ആസൂത്രിതമായിരുന്നെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.
ക്യാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റും വടുതല സ്വദേശിയുമായ മുഹമ്മദാണ് കൊല നടന്ന ദിവസം അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ചുവരുത്തിയത്.കൊലപാതകം ആസൂത്രണം ചെയ്തത് ഇയാളാണെന്നും ഇയാളുടെ നിര്‍ദേശപ്രകാരമാണ് മറ്റു പ്രതികള്‍ ക്യാമ്പസലെത്തിയതെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം അറസ്റ്റിലായ ആദില്‍ എന്ന വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് മുഖ്യപ്രതിയായ മുഹമ്മദിനെ പോലീസ് പിടികൂടിയത്.മുഹമ്മദിനൊപ്പം നാലുപേര്‍ കൂടി കസ്‌ററഡിയിലുണ്ടെന്നാണ് സൂചന.