കൊച്ചി:മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി.മുഖ്യപ്രതികളിലൊരാളായ മുഹമ്മദ് റിഫയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.എറണാകുളം ലോ കോളേജ് വിദ്യാര്‍ഥിയായ മുഹമ്മദ് റിഫ ക്യാമ്പസ് ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറി കൂടിയാണ്.ഇയാള്‍ രണ്ടു ദിവസമായി പൊലീസ് കസ്റ്റഡിയിലായിരുന്നു എന്നാണ് വിവരം.
കൊലക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ മുഹമ്മദ് റിഫയ്ക്ക് പങ്കുണ്ടെന്ന് പോലീസ് പറയുന്നു.നിര്‍ണ്ണായകവിവരങ്ങള്‍ ഇയാളില്‍ നിന്നും ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.മുപ്പതോളം പ്രതികളുള്ള കേസില്‍ ഇതുവരെ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.