കൊച്ചി:എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകനായ അഭിമന്യുവിന്റെ കൊലപ്പെടുത്തിയ മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞതായി പൊലീസ്.കസ്റ്റഡിയിലെടുത്ത സൈഫുദ്ദീന് എന്ന പ്രതിയെ ചോദ്യം ചെയ്തതില്‍നിന്നാണ് പോലീസിന് നിര്‍ണ്ണായകവിവരങ്ങള്‍ ലഭിച്ചത്.പ്രതികളില്‍ ഒരാള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.പ്രതികള്‍ രാജ്യം വിടാതിരിക്കാനായി വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിക്കഴിഞ്ഞു.
പ്രതികളില്‍ 6 പേര് എറണാകുളം നെട്ടൂര്‍ സ്വദേശികളാണ്.ഇവര്‍ ഒളിവിലാണ്.എസ്ഡിപിഐ നേതാക്കളടക്കം 36 പേരുടെ ഫോണ്‍രേഖകള്‍ പൊലീസ് പരിശോധിക്കുകയാണ്.15 അംഗ സംഘമാണ് സംഘര്‍ഷമുണ്ടാക്കി അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഈ സംഘത്തിലെ മുഴുവന്‍ പേരെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഭൂരിഭാഗവും കൊച്ചിയിലും പരിസരങ്ങളിലുമുള്ള എസ്ഡിപിഐ പ്രവര്‍ത്തകരാണ്. എന്നാല്‍ ഇവരുടെ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. കൃത്യത്തിനു ശേഷം രക്ഷപ്പെടാന്‍ സഹായിച്ചവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
അതേസമയം കരുതല്‍ തടങ്കലിലായ എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി,സെക്രട്ടറി എന്നിവരുടെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍,ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവയെല്ലാം പൊലീസ് പരിശോധിക്കുകയാണ്.അഭിമന്യുവിന്റെ കൊലപാതകത്തിനു ശേഷം പ്രതികളെ രക്ഷപ്പൊന്‍ എസ്ഡിപിഐ കേന്ദ്രങ്ങളില്‍ എന്ന് ആസൂത്രിത നീക്കമുണ്ടായി എന്ന കണ്ടെത്തലിലാണിത്.