കൊച്ചി:പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ പരുക്കേറ്റ മലയാളി നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപെടുത്തി.ഫ്രെഞ്ച് മത്സ്യബന്ധന കപ്പലായ ഓസിരിസാണ് അഭിലാഷ് ടോമിയെ രക്ഷപെടുത്തിയത്.അഭിലാഷ് സുരക്ഷിതനെന്നും അബോധാവസ്ഥയിലല്ലെന്നും നാവികസേന അറിയിച്ചു.ഓസിരിസില്‍ പ്രാഥമിക ചികില്‍സ നല്‍കിയശേഷം ആംസ്റ്റര്‍ഡാം ദ്വീപിലേക്ക് അഭിലാഷിനെ കൊണ്ടുപോയി ചികില്‍സ നല്‍കും.മകന്‍ രക്ഷപ്പെട്ട വാര്‍ത്തയില്‍ സന്തോഷം പ്രകടിപ്പിച്ച അച്ഛന്‍ വി.സി.ടോമി ഉടന്‍ അഭിലാഷിന്റെ അടുത്തെത്തുമെന്നും അറിയിച്ചു.
ഗോള്‍ഡന്‍ ഗ്ലോബല്‍ റേസിന്റെ 82ാം ദിവസമാണ് അഭിലാഷ് ടോമി അപകടത്തില്‍ പെട്ടത്.അഭിലാഷിന്റെ തുരിയ എന്ന പായ്‌വഞ്ചി ശക്തമായ കാറ്റിലും തിരമാലയിലും പെട്ടാണ് അപകടമുണ്ടായത്.ഓസ്‌ട്രേലിയയിലെ പെര്‍ത്തിന് 3200 കിലോമീറ്റര്‍ അകലെയായി അഭിലാഷിന്റെ പായ്‌വഞ്ചി കണ്ടെത്തിയത്.