തിരുവനന്തപുരം:മോഹന്‍ലാല്‍ ബിജെപിയിലേക്കെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറേ നാളായി.ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്നും വാര്‍ത്തകള്‍ വന്നു.മോഹന്‍ലാല്‍ പക്ഷേ കാര്യമായി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഊഹാപോഹങ്ങള്‍ ശരിവെക്കുന്ന വെളിപ്പെടുത്തലുമായി ഒ.രാജഗോപാല്‍ എംഎല്‍എ രംഗത്തെത്തിയിരിക്കുകയാണ്.തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയായി ബിജെപി പരിഗണിക്കുന്നത് മോഹന്‍ലാലിനെയാണെന്നും ഇക്കാര്യം ആവശ്യപ്പെട്ട് മോഹന്‍ലാലിനെ സമീപിച്ചിട്ടുണ്ടെന്നും രാജഗോപാല്‍ പറഞ്ഞു.എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രാജഗോപാലിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍.
മോഹന്‍ലാല്‍ അഭ്യര്‍ത്ഥന സ്വീകരിക്കുമോ എന്നറിയിയില്ല. പൊതുകാര്യങ്ങളില്‍ താത്പര്യമുള്ളയാളാണ്.ബിജെപിയോട് അദ്ദേഹം അനുഭാവം കാണിക്കുന്നുമുണ്ട്.എല്ലാത്തിനും ഉപരിയായി അദ്ദേഹം തിരുവനന്തപുരം സ്വദേശിയാണെന്നും ഒ രാജഗോപാല്‍ പറയുന്നു.മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ തന്നെ മോഹന്‍ലാല്‍ ബിജെപിയിലേക്കെന്ന വിധത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.