തിരുവനന്തപുരം:മഹാപ്രളയത്തിന്റെ ഉത്തരവാദി സര്‍ക്കാരെന്ന് റിപ്പോര്‍ട്ട് നല്കിയ അമിക്കസ്ക്യൂറിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി എംഎം മണി.
അമിക്കസ് ക്യൂറി യുപിഎ സര്‍ക്കാരിന്റെ ആളാണെന്നും തെറ്റായ റിപ്പോര്‍ട്ട് നല്കി അമിക്കസ് ക്യൂറി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും എംഎം മണി ആരോപിച്ചു. വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്നും എംഎം മണി പറഞ്ഞു.
കഴിഞ്ഞ ദിവസം അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ അഭിപ്രായം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകയോട് അതിരൂക്ഷമായ ഭാഷയില്‍ മന്ത്രി തട്ടിക്കയറുകയും ചെയ്തിരുന്നു. ദേശീയ കാലാവസ്ഥ മുന്നറിയിപ്പ് സര്‍ക്കാര്‍ കാര്യമായി എടുത്തില്ലെന്നും ഡാമുകള്‍ ഒരുമിച്ച് തുറന്നുവിട്ടതിന് പിന്നിലെ കാരണം കണ്ടെത്തുന്നതിന് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.ഈ റിപ്പാര്‍ട്ടാണ് മന്ത്രിയെ ചൊടിപ്പിച്ചത്.