ലക്‌നൗ:അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.അമേഠിയില്‍ ജയിച്ചുവന്ന രാഹുല്‍ ഗാന്ധിയേക്കാള്‍ മണ്ഡലത്തില്‍ വികസനത്തിനായി പ്രവര്‍ത്തിച്ചത് അന്ന് തോറ്റ സ്മൃതി ഇറാനിയാണെന്ന് മോദി ചൂണ്ടിക്കാട്ടി.അമേഠി ഇനി പുതിയ ചരിത്രമെഴുതാന്‍ തുടങ്ങുകയാണെന്ന് പ്രധ്രാനമന്ത്രി പറഞ്ഞു.രാഹുലിന്റെ മണ്ഡലമായ അമേഠിയില്‍ തോക്ക് നിര്‍മാണ ഫാക്ടറിയടക്കമുള്ള വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
`റഫാല്‍ യുദ്ധവിമാന അഴിമതിയില്‍ പ്രധാനമന്ത്രിക്കെതിരെ അഴിമതിയാരോപണം കടുപ്പിച്ചിരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തില്‍ തന്നെ പ്രധാനമന്ത്രി തോക്ക് നിര്‍മ്മാണ ഫാക്ടറിക്ക് തുടക്കം കുറിച്ചതും ശ്രദ്ധേയമായി.ഇന്തോ റഷ്യന്‍ സംയുക്ത സംരംഭമായ തോക്ക് ഫാക്ടറി നിരവധി തൊഴിലവസരങ്ങള്‍ നല്‍കുമെന്നും നരേന്ദ്രമോദി പറഞ്ഞു.മുന്‍ സര്‍ക്കാരുകള്‍ അമേഠിക്കായി ഒന്നും ചെയ്തിട്ടില്ല.എന്നാല്‍ ഇനി അമേഠി ചരിത്രത്തില്‍ ഇടം പിടിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.