ഡൽഹി :ഭരണഘടനാ ബെഞ്ചിന് മുൻപിലാണ് വാദം നടന്നത് .നാൽപ്പതു ദിവസമായി വാദം നടക്കുകയായിരുന്നു .നവംബർ പതിനേഴിന് മുൻപ് സുപ്രീം കോടതി അയോധ്യാക്കേസിൽ അന്തിമ വിധി പുറപ്പെടുവിക്കും.അവസാന ദിവസമായ ഇന്ന് അങ്ങെയറ്റം നാടകീയ രംഗങ്ങളാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് മുൻപാകെ നടന്നത് .ഹിന്ദു മഹാസഭയുടെ അഭിഭാഷകൻ വികാസ് സിംഗ് തെളിവായി നൽകിയ രേഖകളും പുസ്തകങ്ങളിലെ ചിലഭാഗങ്ങളും സുന്നി വഖഫ് ബോർഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ കോടതിമുറിയിൽ കീറിയെറിഞ്ഞു.അടുത്തിടെ പുറത്തിറങ്ങിയ ഈ പുസ്തകങ്ങളും മറ്റും എങ്ങനെ തെളിവായി അംഗീകരിക്കും എന്ന് ചോദിച്ച ധവാൻ തുടന്ന് നടന്ന വാദത്തിൽ ഇതൊക്കെ കീറി എറിയണം എന്നഭിപ്രായപ്പെട്ടു .ആ അവസരത്തിൽ വേണമെങ്കിൽ കേറിക്കോളു എന്നായി കോടതിയുടെ പരാമർശം .ഉടനെ തന്നെ രാജീവ് ധവാൻ രാമൻ ജനിച്ച സ്ഥലമായി അടയാളപ്പെടുത്തിയിരുന്ന ഭൂപടം അടങ്ങിയ ഭാഗം കീറിയെറിഞ്ഞു .
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വിരമിക്കുന്നതിനു മുൻപ് രാമജന്മഭൂമി ക്കേസിൽ അന്തിമ വിധിയുണ്ടാകും .