ന്യൂ ഡെൽഹി: അയോധ്യ കേസിൽ ക്ഷേത്രം നിർമിക്കാം എന്ന വിധിക്കെതിരെ നൽകിയ പതിനെട്ടു ഹർജികളാണ് തള്ളിയത് .തുറന്ന കോടതിയിൽ വാദം നടത്തണം എന്ന മുസ്ലിം സംഘടനകളുടെ ആവശ്യവും നടന്നില്ല. .പുതിയ നിയമവശങ്ങളൊന്നും പുനഃപരിശോധനാ ഹർജിയിൽ ഇല്ല എന്നതാണ് ഹർജികൾ തള്ളാൻ കാരണമായി പറയുന്നു .വിശ്വഹിന്ദു പരിക്ഷത്തും പുനഃപരിശോധനാ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു .മുസ്‌ലിം സംഘടനകൾക്ക് അഞ്ചേക്കർ ഭൂമി നൽകാൻ വിധിച്ചതിനെതിരെയായിരുന്നു വിശ്വഹിന്ദു പരിക്ഷത് ഹർജി .
ഭൂമിയുടെ അവകാശം സംബന്ധിച്ച തെളിവുകളൊന്നും ഇല്ലാതിരിക്കെ ഹിന്ദു വിഭാഗത്തിന് മാത്രമായി ബാബരി മസ്‌ജിദ് നിലനിന്ന സ്ഥലം നൽകിയ കോടതിവിധിയിൽ പ്രഥമദൃഷ്ട്യാ തന്നെ കുഴപ്പം കാണാം .ക്ഷേത്രം പൊളിച്ചാണ് പള്ളി പണിഞ്ഞത് എന്നതിന് തെളിവില്ല. എന്നാൽ നിയമം അല്ല സമൂഹത്തിന്റെ സ്വൈരജീവിതം ഉന്നം വച്ചുള്ള വിധിയാണ് സുപ്രീം കോടതി നടപ്പിലാക്കിയത് എന്ന് നിയമവിദഗ്ദ്ധർ നേരത്തെ വിലയിരുത്തിയിരുന്നു . അതിനാൽ അത്തരമൊരു വിധിയുടെ സാധുതയാണ് ഹർജിക്കാർ ചോദ്യം ചെയ്തത് .