കൊച്ചി:ശബരിമലയില്‍ സ്ത്രീപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രമുഖര്‍ രംഗത്തെത്തിക്കഴിഞ്ഞു.പല വിഷയങ്ങളിലും സ്വതന്ത്രമായ നിലപാടെടുക്കുന്ന നടി രഞ്ജിനി സുപ്രീം കോടതി വിധിയെ വിമര്‍ശിച്ചിരിക്കുകയാണ്.ലിംഗ സമത്വത്തിന്റെ പേരില്‍ പാരമ്പര്യവും അനുഷ്ഠാനങ്ങളും തകര്‍ക്കുകയാണെന്ന് രഞ്ജിനി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ:-
ഹൈന്ദവതയുടെ കറുത്ത ദിനമാണിന്ന്.ലിംഗസമത്വത്തിന്റ പേരും പറഞ്ഞ് പാരമ്പര്യത്തേയും സംസ്കാരത്തെയും നശിപ്പിക്കുകയാണ്.ഈ വിധി തിരുത്താന്‍ നമ്മള് ഒരുമിച്ച് നില്‍ക്കണം.അയ്യപ്പന്റെ ബ്രഹ്മചര്യവ്രതം കാത്തുസൂക്ഷിക്കാന്‍ ആരെല്ലാം എന്നോടൊപ്പമുണ്ടാകും?.