ന്യൂഡല്‍ഹി:ശബരിമല അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും ഇത് അംഗീകരിച്ചാല്‍ മറ്റൊന്നും പ്രസക്തമല്ലെന്നും മനു അഭിഷേക് സിങ്വി.ശബരിമല പുന:പരിശോധന ഹര്‍ജിയില്‍ പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ടി ഹാജരായപ്പോഴാണ് മനു അഭിഷേക് സിങ്വി തന്റെ വാദം ഉന്നയിച്ചത്.അയ്യപ്പന്റെ ബ്രഹ്മചര്യം പരിഗണിച്ചത് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണെന്നും സിങ്വി പറഞ്ഞു.
വിശ്വാസത്തെ ഭരണഘടനാ ധാര്‍മ്മികത കൊണ്ട് അളക്കരുത്.യുക്തി കൊണ്ട് അളക്കാന്‍ ശബരിമല ശാസ്ത്ര മ്യൂസിയമല്ല ക്ഷേത്രമാണെന്നും സിങ്‌വി പറഞ്ഞു.അഭിഷേക് സിങ്വി മുന്‍പ് തങ്ങള്‍ക്കു വേണ്ടി നേരത്തെ ഹാജരായിട്ടുണ്ടെന്നു പറഞ്ഞ് ദേവസ്വം ബോര്‍ഡ് തടസ്സവാദം ഉന്നയിച്ചെങ്കിലും കോടതി അത് തള്ളിക്കളഞ്ഞു.