ന്യൂഡല്‍ഹി:ഐഎന്‍എക്‌സ് മീഡിയ കേസില്‍ സിബിഐ അറസ്റ്റിനു നീക്കം നടത്തുന്നതിനിടെ പി ചിദംബരം ഒളിവില്‍ പോയി.ഇന്നലെ പുലര്‍ച്ചെ മുതല്‍ നാലു തവണ സിബിഐ അന്വേഷണസംഘം ചിദംബരത്തിന്റെ വീട്ടിലെത്തിയിരുന്നു.ഹാജരാകാന്‍ നോട്ടീസും നല്‍കി. ചിദംബരത്തെ കാണാനാകാത്തതിനെത്തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചിദംബരത്തിനായി ലുക്കൗട്ട് നോട്ടീസയച്ചു.
കേസില്‍ അറസ്റ്റ് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ചിദംബരം നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഉടന്‍ തീരുമാനമെടുത്തേക്കില്ല. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് രമണ കേസ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് വിട്ടു. കേസ് ഉച്ചയ്ക്കുശേഷം പരിഗണിച്ചേക്കും.