ദില്ലി:കേന്ദ്ര സര്‍വീസില്‍ നിന്നും രാജിവച്ച അലോക് വര്‍മ്മ അഴിമതി നടത്തിയതിന് തെളിവില്ലെന്ന് ജസ്റ്റിസ് എ കെ പട്നായിക്.അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റാന്‍ ധൃതി കാണിക്കേണ്ടിയിരുന്നില്ലെന്നും സിവിസി അന്വേഷണത്തിനു നേതൃത്വം നല്കിയ ജസ്റ്റിസ് പട്നായിക് പറഞ്ഞു.
തന്നെ പദവിയില്‍നിന്നും മാറ്റാന്‍ ബാലിശമായ ആരോപണങ്ങളാണ് ഉന്നയിച്ചതെന്ന് രാജി വെച്ചശേഷം അലോക്വര്‍മ്മ പറഞ്ഞിരുന്നു.അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റിയ സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു.തുടര്‍ന്ന് അലോക് വര്‍മ്മ പദവി ഏറ്റെടുത്ത് രണ്ടു ദിവസം തികയുന്നതിനു മുന്‍പേ വീണ്ടും അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നത തല സമിതിയാണ് വര്‍മ്മയെ പുറത്താക്കാന്‍ തീരുമാനിച്ചത്.