ലാഹോര്‍:അഴിമതിക്കേസില്‍ മുന്‍ പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷരീഫിന് 10 വര്‍ഷം തടവ് ശിക്ഷ.കേസില്‍ പ്രതിയായ ഷരീഫിന്റെ മകള്‍ മറിയം ഷെരീഫിന് 7 വര്‍ഷം തടവും മരുമകന് സഫ്ദറിന് ഒരു വര്‍ഷം തടവും ശിക്ഷ വിധിച്ചു.പാക്കിസ്ഥാന് അക്കൗണ്ടബിലിറ്റി കോടതിയുടേതാണ് വിധി.നവാസ് ഷെരീഫിനെതിരായ നാല് അഴിമതിക്കേസുകളില്‍ ഒന്നിലാണ് വിധി വന്നത്.
പ്രധാനമന്ത്രിയായിരിക്കെ ആഡംബരജീവിതം നയിച്ച ഷെരീഫും കുടുംബവും വിദേശത്ത് കോടികളുടെ വസ്തുവകകള്‍ വാങ്ങിക്കൂട്ടിയതായി കണ്ടെത്തിയിരുന്നു.നവാസ് ഷെരീഫിന്റെ മക്കളായ മറിയം,ഹസന്,ഹുസൈന് എന്നിവര്‍ ലണ്ടനില്‍ ആഡംബരഫ്ളാറ്റുകള്‍ സ്വന്തമാക്കിയെന്നും മകള്‍ മറിയം വ്യാജരേഖ ചമച്ചെന്നും കേസുകളുണ്ട്.2013-ലെ പൊതുതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സ്വത്തുവിവരത്തില്‍ വിദേശത്തെ ആസ്തികള്‍ മറച്ചുവെച്ച് പ്രധാനമന്ത്രി പാര്‍ലമെന്റിനെയും കോടതിയെയും വഞ്ചിച്ചതായി സുപ്രീംകോടതി പരാമര്‍ശിച്ചിരുന്നു.പാനമ പേപ്പറുമായി ബന്ധപ്പെട്ട കേസിലും നവാസ് ഷെരീഫ് കുറ്റക്കാരനെന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു.
നിലവില്‍ നവാസ് ഷെരീഫ് ഭാര്യ കുല്‍സുമിന്റെ ചികില്‍സയ്ക്കായി മകള്‍ മറിയത്തിനൊപ്പം ലണ്ടനിലാണ്.വിധി പ്രസ്താവിക്കുന്നത് ഒരാഴ്ചത്തേക്ക് നീട്ടി വയ്ക്കാന്‍ നവാസ് ഷെരീഫ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ആവശ്യം തള്ളുകയായിരുന്നു.