ദില്ലി:സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) യുടെ ദില്ലി ഡയറക്ടര്‍ എസ് കെ ശര്‍മ അടക്കം ആറ് പേരെ സിബിഐ അറസ്റ്റ് ചെയ്തു.നാല് ഉദ്യോഗസ്ഥരും രണ്ട് ഇടനിലക്കാരുമാണ് അറസ്റ്റിലായത്.സ്‌പോര്‍ട്‌സ് അതോറിറ്റിയിലെ ഗതാഗത വിഭാഗത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
ദില്ലിയിലെ സായ് ആസ്ഥാനത്ത് സിബിഐ നടത്തിയ റെയ്ഡില്‍ അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചിരുന്നു.റെയ്ഡ് ഇപ്പോഴും തുടരുകയാണ്.