ന്യൂഡല്‍ഹി:പന്ത്രണ്ട് മുതിര്‍ന്ന റവന്യൂ ഉദ്യോഗസ്ഥരോട് ആദായനികുതി വകുപ്പ് നിര്‍ബന്ധിത വിരമിക്കലിന് നിര്‍ദേശം നല്‍കി. അഴിമതി, അനധികൃത സ്വത്ത് സമ്പാദനം, ലൈംഗിക അതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ആരോപണ വിധേയവരായവര്‍ക്കെതിരെയാണ് നടപടി. റവന്യു ജനറല്‍ ഫിനാന്‍ഷ്യല്‍ റൂള്‍സിലെ 56-ാം വകുപ്പ് പ്രകാരം കേന്ദ്ര ധനമന്ത്രാലയം ആണ് ഉത്തരവിട്ടത്.
ആദായനികുതി വകുപ്പ് ജോയിന്റ് കമ്മിഷണര്‍ അശോക് അഗര്‍വാള്‍ (ഐആര്‍എസ്, 1985), എസ്‌കെ ശ്രീവാസ്തവ (ഐആര്‍എസ്, 1989), ഹോമി രാജ്വാഷ് (ഐആര്‍എസ്, 1985), ബി ബി രാജേന്ദ്ര പ്രസാദ്,അജോയ് കുമര്‍ സിങ്,അലോക് കുമാര്‍ മിത്ര,ചന്ദര്‍ സൈനി ഭാരതി,അന്ദാസു രവീന്ദ്രര്‍,വിവേക് ബത്ര,ശ്വേതബ് സുമന്‍, റാം കുമാര്‍ ഭാര്‍ഗവ എന്നിവര്‍ക്കാണ് വിരമിക്കല്‍ നോട്ടിസ്.
വനിതാ ഉദ്യോഗസ്ഥര്‍ക്കുനേരെ ലൈംഗീകാതിക്രമം നടത്തിയെന്നാണ് എസ്‌കെ ശ്രീവാസ്തവക്കെതിരെയുള്ള പരാതി. അശോക് അഗര്‍വാളിനെതിരെ കോഴയാരോപണമാണുള്ളത്. മൂന്നരക്കോടിേയാളം രൂപ അനധികൃതമായി സമ്പാദിച്ചെന്ന കേസില്‍ 2009 മുതല്‍ സസ്പെന്‍ഷനിലുള്ള ഉദ്യോഗസ്ഥനാണ് ഹോമി രാജ് വാഷ്‌. മറ്റുള്ളവരും ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്നവരാണ്.