തിരുവനന്തപുരം: അവയവം മാറ്റിവയ്ക്കല്‍ പ്രക്രിയയില്‍ ചില ക്ഷേമ പദ്ധതികള്‍ ആവിഷ്‌ക്കരിനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ അവയവദാന ദിനാചരണത്തോടനുബന്ധിച്ച് വി.ജെ.റ്റി. ഹാളില്‍ മരണാനന്തര അവയവദാതാക്കളെ അനുസ്മരിക്കുകയും അവരുടെ കുടുംബാംഗങ്ങളെ ആദരിക്കയും ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവയവങ്ങള്‍ സ്വീകരിക്കുന്ന കുടുംബത്തിന്റെയും വേദനയറിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മസ്തിഷ്‌ക മരണാന്തര അവയവദാന രംഗത്ത് മികച്ച സംഭാവന നല്‍കിയ ഡോക്ടറിനുള്ള ഡോ. രാംദാസ് പിഷാരടി സ്മാരക പുരസ്‌കാരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലെ ന്യൂറോ സര്‍ജറി പ്രൊഫസര്‍ ഡോ. ഈശ്വര്‍ എച്ച്.വി.ക്ക് മുഖ്യമന്ത്രി സമര്‍പ്പിച്ചു. കെ.എന്‍.ഒ.എസ് നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് കേരള സര്‍വകലാശാല എന്‍എസ്എസ് പ്രതിനിധി ഡോ. ഷാജിയില്‍ നിന്നും അവയവദാന സമ്മതപത്രം സ്വീകരിച്ചു.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, മെഡിക്കല്‍കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, മുന്‍ ഐ.എം.എ. ദേശീയ പ്രസിഡന്റ് ഡോ. മാര്‍ത്താണ്ഡ പിള്ള, കിംസ് ചെയര്‍മാന്‍, എം.ഡി. ഡോ. എം.ഐ. സഹദുള്ള, ഐ.എം.എ. സംസ്ഥാന സെക്രട്ടറി ഡോ. സുല്‍ഫി, കെ.ജി.എം.സി.ടി.എ. സംസ്ഥാന പ്രസിഡന്റ് ഡോ. കവിത രവി, കെ.ജി.എം.ഒ.എ. സംസ്ഥാന പ്രസിഡന്റ് ഡോ. മധു വി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.