ഇന്ത്യന്‍ രസതന്ത്രജ്ഞ അസിമാ ചാറ്റര്‍ജിക്ക് 100 ാം ജ•ദിനത്തില്‍ ഗൂഗിള്‍ ഡൂഡിലിന്റെ ആദരം. സസ്യരസതന്ത്രത്തിനും ഓര്‍ഗാനിക രസതന്ത്രത്തിനും വലിയ സംഭാവനകള്‍ നല്‍കിയ ചാറ്റര്‍ജി ക്യന്‍സര്‍, അപസ്മാരം, മലേറിയ തുടങ്ങിയ രോഗങ്ങള്‍ക്ക് മരുന്നുകളും വികസിപ്പിച്ചിരുന്നു.

വിങ്കാ അല്‍കലോയ്ഡുകളെക്കുറിച്ചുള്ള പഠനവും എടുത്തുപറയാവുന്ന നേട്ടങ്ങളാണ്. 1917 ല്‍ കല്‍ക്കട്ടയില്‍ ജനിച്ച അസീമാ ചാറ്റര്‍ജി കൊല്‍ക്കത്താ സര്‍വകലാശാലയില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി.

നോബല്‍ സമ്മാനജേതാവായ പോള്‍ കോറെയുടെ കീഴിലാണ് അസിമ ചാറ്റര്‍ജി ഉപരിപഠനം നടത്തിയത്. നീണ്ട കാലത്തെ ഗവേഷണ ജീവിതത്തിനിടയില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സസ്യങ്ങളില്‍ അടങ്ങിയിട്ടുള്ള രാസസംയുക്തങ്ങളെക്കുറിച്ച് പഠിക്കാനാണ് അവര്‍ പരിശ്രമിച്ചത്.

2006 നവംബര്‍ 22 ന് അസീമാ ചാറ്റര്‍ജി അന്തരിച്ചു. ഔഷധ സസ്യങ്ങളെക്കുറിച്ച് ഒട്ടനവധി പുസ്തകങ്ങളും അവര്‍ രചിച്ചിട്ടുണ്ട്.