തിരുവനന്തപുരം:ശബരിമലയില്‍ ഏതെങ്കിലും ആക്ടിവിസ്റ്റുകള്‍ എത്തിയാല്‍ തടയുമെന്ന് ആവര്‍ത്തിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്.ഗൂഢലക്ഷ്യങ്ങളുമായി വരുന്നവരെയാണ് ആക്ടിവിസ്റ്റുകള്‍ എന്ന് ഉദ്ദേശിച്ചതെന്നും മന്ത്രി തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.യുവതികളാരും ഇതുവരെ ശബരിമലയില്‍ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിട്ടില്ല. പ്രശ്നങ്ങളില്ലാതെ ശബരിമലയില്‍ ചടങ്ങുകള്‍ നടക്കുമെന്നും വിശ്വാസികള്‍ക്ക് സുരക്ഷ കൊടുക്കുന്നത് പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.ശബരിമലയില്‍ മാദ്ധ്യമങ്ങള്‍ക്ക് വിലക്കില്ലെന്നും മന്ത്രി പറഞ്ഞു.
യുവതീ പ്രവേശനവിധി വന്ന ശേഷം നട തുറന്നപ്പോള്‍ രഹ്ന ഫാത്തിമയും ഹൈദരാബാദില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തക കവിതയും മലകയറാന്‍ എത്തിയതിനെ തുടര്‍ന്ന് സന്നിധാനത്ത് സംഘര്‍ഷമുണ്ടായപ്പോള്‍ ആക്ടിവിസ്റ്റുകള്‍ ശബരിമലയില്‍ വരേണ്ടതില്ലെന്ന് മന്ത്രി കടകംപള്ളി പറഞ്ഞിരുന്നു.