തൃശൂര്‍:വോട്ടുപിടിക്കാന്‍ വേണ്ടി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ്ഗോപി നടത്തുന്ന പ്രകടനങ്ങള്‍ ചില്ലറയൊന്നുമില്ല. എല്ലാദിവസവും ട്രോളന്മാര്ക്ക് കൊണ്ടാടാന്‍ എന്തെങ്കിലുമുണ്ടാവും.തെരഞ്ഞെടുപ്പു പര്യടനത്തിനിടെ മിക്ക ദിവസങ്ങളിലും ഉച്ചസമയത്ത് ഏതെങ്കിലും വീട്ടില്‍ ‘ഇച്ചിരി ചോറു തരുമോ’ എന്നു ചോദിച്ചങ്ങു കയറിയിരിക്കും.സിനിമാ താരം അപ്രതീക്ഷിതമായി വീട്ടിലെത്തിയതിന്റെ അമ്പരപ്പു മാറാതെ വീട്ടമ്മമാര്‍ ഭക്ഷണം വിളമ്പി നല്‍കും. ഈ ഉച്ചയൂണ് കഴിക്കല്‍ ട്രോളന്മാര് ആഘോഷിച്ചപ്പോള്‍ അവരെ വെല്ലുവിളിച്ചുകൊണ്ട് മീന്‍ കഴിച്ച സുരേഷ്ഗോപിക്ക് എട്ടിന്റെ പണി കിട്ടി.മീന്‍ മുള്ള് തൊണ്ടയില്‍ കുടുങ്ങി.എത്ര ശ്രമിച്ചിട്ടും മുള്ള് പുറത്തെടുക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന്
ആശുപത്രിയിലെത്തിയാണ് മുള്ള് നീക്കം ചെയ്തത്. ചട്ടിയില്‍ നിന്ന് മുഴുവനോടെ മീന്‍ വിഴുങ്ങിയെന്നാണ് പ്രചരിക്കുന്നത്. തൃശൂര്‍ ലോകസഭാ മണ്ഡലത്തിലെ തീരദേശ മേഖലയില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനിടയിലാണ് അതിസാഹസികമായ മീന്‍ കഴിക്കല്‍ പ്രകടനം നടന്നത്. എന്തായാലും മുള്ള് നീക്കം ചെയ്തശേഷം സ്ഥാനാര്‍ഥിയുടെ പ്രചാരണ പരിപാടികള്‍ പുനരാരംഭിച്ചു.
അതേസമയം വാര്‍ത്ത നിഷേധിച്ച ബിജെപി കേന്ദ്രങ്ങള്‍ പറയുന്നത് മുള്ളു കൊണ്ടത് സുരേഷ്ഗോപിയുടെ സെക്രട്ടറിയുടെ തൊണ്ടയിലാണെന്നും സുരേഷ് ഗോപി കൂട്ടിന് ആശുപത്രിയില്‍ പോയതെന്നുമാണ്.