ന്യൂഡല്‍ഹി:കേന്ദ്ര ബജറ്റില്‍ ആദായ നികുതി പരിധി ഉയര്‍ത്തി മന്ത്രി പീയൂഷ് ഗോയലിന്റെ പ്രഖ്യാപനം.വാര്‍ഷിക വരുമാനം നേരത്തെ 2.5ലക്ഷം രൂപയായിരുന്നു പരിധി.ഇനി അഞ്ച് ലക്ഷം വരെ ആദായനികുതിയില്ല.6.5ലക്ഷം വരെ നിക്ഷേപം ഉള്ളവര്‍ക്ക് നികുതിയില്ല.സ്റ്റാന്റേഡ് ഡിഡക്ഷന്‍ 50,000 രൂപയായി ഉയര്‍ത്തി.മൂന്ന് കോടി നികുതിദായകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.ഇതിനായി 18500കോടി രൂപ സര്‍ക്കാര്‍ നീക്കി വച്ചു.നികുതി വരുമാനം 12ലക്ഷം കോടിയായി വര്‍ദ്ധിച്ചു.നേരത്തെ ഇത് 6.38ലക്ഷം കോടിയായിരുന്നു.നോട്ട് നിരോധനത്തിന് ശേഷം നികുതി ദായകരുടെ എണ്ണം കൂടി.നികുതി റിട്ടേണുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനാക്കുമെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതിരോധ മേഖലയ്ക്ക് ചരിത്രത്തില്‍ ആദ്യമായി 3 ലക്ഷം കോടി രൂപ ബജറ്റില്‍ വകയിരുത്തി. സൈനികര്‍ക്ക് മികച്ച വേതനവര്‍ധനവ് നടപ്പാക്കിയെന്നും വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയ്ക്ക് ഇതുവരെ 35,000 കോടി രൂപ നല്‍കിയതായും പീയൂഷ് ഗോയല്‍ അറിയിച്ചു.പട്ടാളക്കാര്‍ നമ്മുടെ അഭിമാനവും അന്തസ്സുമാണെന്നും അതിര്‍ത്തി സംരക്ഷണത്തിനായി ആവശ്യമെങ്കില്‍ കൂടുതല്‍ പണം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
അങ്കന്‍വാടി ജീവനക്കാരുടെ വേതനം അമ്പത് ശതമാനം കൂട്ടി.ഗ്വാറ്റുവിറ്റി പരിധി 30ലക്ഷമാക്കി ഉയര്‍ത്തി നേരത്തെ ഇത് പത്ത് ലക്ഷം രൂപയായിരുന്നുഅസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ പങ്കാളിത്ത പദ്ധതി. 500 കോടി ഇതിനായി വകയിരുത്തി.3000രൂപയാണ് മാസപെന്‍ഷന്‍. 100രൂപ ഒരു മാസം നല്‍കണം. 60വയസ്സിന് ശേഷം പെന്‍ഷന്‍ ലഭിക്കും. ലോകത്തെ ഏറ്റവും വലിയ തൊഴിലാളി പെന്‍ഷന്‍ പദ്ധതിയാണിത്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയായാണ് ഇത് നടപ്പിലാക്കുന്നത്.
ചെറുകിട വ്യവസായ സംരംഭകര്‍ക്ക് പലിശയില്‍ രണ്ട് ശതമാനം കുറവ്. തൊഴിലുറപ്പ് പദ്ധതിയ്ക്ക് 60,000 കോടി രൂപ ഇഎസ്ഐ പരിധി 21,000രൂപയാക്കി ഉയര്‍ത്തി പെന്‍ഷന്‍ തുകയില്‍ സര്‍ക്കാര്‍ സംഭാവന കൂട്ടി പത്ത് ശതമാനത്തില്‍ നിന്ന് പതിനാലായാണ് ഉയര്‍ത്തിയത്.വനിതാ സംരംഭകര്‍ക്ക് മൂന്ന് ശതമാനം പലിശയിളവ്.തൊഴിലാളികള്‍ക്കുള്ള മിനിമം പെന്‍ഷന്‍ 1000രൂപയാക്കി.