തിരുവനന്തപുരം:വയനാട് ബത്തേരിയില്‍ ആദിവാസിപ്പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ മുന്‍ ഡിസിസി പ്രസിഡന്റ് ഒ.എം.ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം.
കുറ്റവാളികള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും എത്ര വലിയ ആളാണെങ്കിലും കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്നും മുല്ലപ്പളളി പറഞ്ഞു.
ആദിവാസിപ്പെണ്‍കുട്ടിയെ ഒന്നരവര്‍ഷക്കാലം പീഡപ്പിച്ചുവെന്നാണ് ജോര്‍ജിനെതിരെയുള്ള പരാതി.പരാതിയില്‍ ജോര്‍ജിനെതിരെ പോക്‌സോ കേസെടുത്തതിനു പിന്നാലെ ഇയാള്‍ ഒളിവില്‍പ്പോയിരുന്നു.പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ്‌ലൈനിന്റെ സംരക്ഷണയിലാണ്.ജോര്‍ജിനെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.