ദുബായ്: ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ വൈദ്യുത സ്‌കൂള്‍ ബസ് ദുബായില്‍ ഉടനെത്തും. 45 സീറ്റുകളോടെ എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ടാണ് ബസ് നിരത്തിലിറക്കുന്നത്.
ബസിന്റെ അവസാനഘട്ട പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. യു.എ.ഇ. അനുശാസിക്കുന്ന സ്‌കൂള്‍ ബസുകള്‍ക്കുള്ള എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചുകൊണ്ടാണ് ബസ് നിര്‍മിച്ചിരിക്കുന്നത്. ഷാങ്ഹായി സണ്‍വിന്‍ ബസ് കോര്‍പ്പറേഷനാണ് വൈദ്യുത സ്‌കൂള്‍ ബസിന്റെ നിര്‍മാതാക്കള്‍.
ബസ് ചാര്‍ജ് ചെയ്യാനായി രണ്ടു പവര്‍ സ്‌റ്റേഷനുകളും പണിയുമെന്ന് എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് ജി.എം. മുഹമ്മദ് അബ്ദുല്ല അല്‍ ജര്‍മാന്‍ പറഞ്ഞു.