ചെന്നൈ: ആധാറില്ലാതെ ആദായനികുതി റിട്ടേണ്‍ അടയക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ അനുമതി. ചെന്നൈ സ്വദേശിയായ പ്രീതി മോഹന്‍ നല്കിയ ഹര്‍ജിയിലാണ് ജസറ്റിസ് ടി.എസ് ശിവഗനാനം ഇടക്കാല ഉത്തരവിറക്കിയത്.
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആധാര്‍ നിര്‍ബന്ധമാണെന്ന കേന്ദ്രസര്‍ക്കാരിന്റെ വിധിയെ മറികടന്നാണ് മദ്രാസ് ഹൈക്കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ആദായനികുതി റിട്ടേണ്‍ നല്കാന് പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കണമെന്നാണു കേന്ദ്രത്തിന്റെ ഉത്തരവ്. പ്രീതിയുടെ കേസ് ഡിസംബര്‍ 18ന് വീണ്ടും പരിഗണിക്കും.
ആദായനികുതി റിട്ടേണിന് ആധാര്‍ നിര്‍ബന്ധമാക്കിയത് ഭാഗികമായി സറ്റേ ചെയത കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു ഇവരുടെ ഹര്‍ജി.