കണ്ണൂര്‍:ആന്തൂര്‍ വിഷയത്തില്‍ നിലപാടിലുറച്ച് പി ജയരാജന്‍.പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ പി കെ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് ജയരാജന്‍ പറയുന്നു.സമകാലീക മലയാളം വാരികക്കു നല്‍കിയ അഭിമുഖത്തിലാണ് ജയരാജന്‍ നിലപാട് വ്യക്തമാക്കിയത്.
കെട്ടിടനിര്‍മാണച്ചട്ടം അനുസരിച്ച് അനുമതി കൊടുക്കേണ്ടത് ഉദ്യോഗസ്ഥരാണെങ്കിലും അതില്‍ കാലതാമസം വന്നാല്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമളയ്ക്ക് ഇടപെടാനുള്ള ഉത്തരവാദിത്തമുണ്ടെന്നും അത് നിര്‍വഹിക്കുന്നതില്‍ അവര്‍ക്ക് വീഴ്ച സംഭവിച്ചെന്നും ജയരാജന്‍ പറഞ്ഞു. യാഥാര്‍ത്ഥ്യം ശ്യാമള ഉള്‍ക്കൊള്ളണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.ആന്തൂര്‍ വിഷയത്തില്‍ ആദ്യം തന്നെ ജയരാജന്റെ അഭിപ്രായം ഇതായിരുന്നു.
സിപിഎമ്മില്‍ താന്‍ പണ്ട് എന്തായിരുന്നോ അത് തന്നെയാണ് ഇപ്പോഴും.പാര്‍ട്ടിക്ക് അതീതനായല്ല,വിധേയനായിത്തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.തന്റെ ജനകീയതയില്‍ പാര്‍ട്ടിക്ക് അതൃപ്തി വേണ്ടെന്നും ജയരാജന്‍ പറഞ്ഞു.
പിജെ ആര്‍മി എന്നപേരിലുള്ള ഗ്രൂപ്പിലൂടെ ജയരാജന്‍ പാര്‍ട്ടിക്കതീതമായി പ്രവര്‍ത്തിക്കുകയാണെന്ന് കഴിഞ്ഞ് ദിവസം ചേര്‍ന്ന് സിപിഎം സംസ്ഥാന സമിതിയില്‍ കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തിയിരുന്നു.കണ്ണൂരില്‍ ചേര്‍ന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പികെ ശ്യാമളയെ വേദിയിലിരുത്തി പി.ജയരാജന്‍ വിമര്‍ശിച്ചത് ശരിയായില്ലെന്നും കോടിയേരി പറഞ്ഞിരുന്നു.
നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസ
കണ്ണൂരില്‍ പാര്‍ട്ടിയില്‍ വിഭാഗീയത ശക്തമാകുന്നതിന്റെ സൂചനയാണ് നല്‍കുന്നത്.ആന്തൂര്‍ വിഷയത്തില്‍ പിണറായി വിജയനടക്കം ശ്യാമളക്കൊപ്പം ഉറച്ചു നില്‍ക്കുമ്പോള്‍ ജയരാജന്‍ എതിര്‍സ്വരമുയര്‍ത്തുന്നത് വരും ദിവസങ്ങളില്‍ കണ്ണൂരിലെ ഇടതു രാഷ്ട്രീയത്തെ കലുഷിതമാക്കും.