കണ്ണൂര്‍:ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭ അധ്യക്ഷ പി കെ ശ്യാമളയുടെ മൊഴിയെടുക്കുമെന്ന് പോലീസ്.സാജന്റെ കുടുംബം ശ്യാമളയ്‌ക്കെതിരെ മൊഴിനല്‍കിയിരുന്നു.സസ്‌പെന്‍ഷനിലായ നാല് ഉദ്യോഗസ്ഥരുടേയും മൊഴിയെടുക്കും.കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
15 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതില്‍ മനം നൊന്താണ് സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തത്.വര്‍ഷങ്ങളോളം നൈജീരിയയില്‍ ജോലി ചെയ്തു സമ്പാദിച്ച് പണംകൊണ്ടാണ് കണ്ണൂര്‍ ബക്കളത്ത് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം തുടങ്ങിയത്. തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസങ്ങള്‍ ഉന്നയിച്ചിരുന്നു.ഒടുവില്‍ പ്രവര്‍ത്തനാനുമതി നിഷേധിക്കുകയും കെട്ടിടം പൊളിച്ചു നീക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.