ആപ്പിളിന്റെ പേയ്‌മെന്റ് സംവിധാനമായ ആപ്പിള്‍ പേ ഉടന്‍ ഇന്ത്യയില്‍ എത്തും. നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് പേ ആപ്പുകളുടെ പ്രധാന്യം വര്‍ദ്ധിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ വലിയ സാധ്യതകളാണ് ആപ്പിള്‍ പേയ്ക്ക് ചെയ്യാന്‍ സാധിക്കുക എന്നുമാണ് ആപ്പിള്‍ പ്രതീക്ഷിക്കുന്നത്. രാജ്യത്തെ വന്‍കിട വാണിജ്യ സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും ആപ്പിളിന്റെ സംരംഭം ഇന്ത്യയില്‍ ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
പേടിഎം പോലുള്ള ആപ്പുകള്‍ക്ക് പുറമേ പ്രമുഖ ടെക് കമ്പനികള്‍ എല്ലാം തന്നെ തങ്ങളുടെതായ ഇ-വാലറ്റുകള്‍ രംഗത്ത് ഇറക്കിയിട്ടുണ്ട്. ആമസോണ്‍ പേ, ഫ്‌ളിപ്കാര്‍ട്ടിന്റെ ഫോണ്‍പേ തുടങ്ങിയവ മുതല്‍ ഏയര്‍ടെല്‍ പേമെന്റ് ബാങ്കിന് വരെ പിന്തുടര്‍ച്ചക്കാര്‍ ഏറെയാണ്. എന്നാല്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ ആപ്പിള്‍പേ കണ്ണുവയ്ക്കുന്നത് ഓരോവര്‍ഷത്തിലും കൂടിവരുന്ന ഐഫോണ്‍ ഉപയോക്താക്കളെയാണ്.