ഇത്തവണ ദീപാവലി റിലീസായി വന്നിരിക്കുന്ന ബിഗില്‍ തീയറ്ററുകളെ ആവേശത്തിലാക്കിയാണ് തുടക്കം കുറിച്ചത്. ഫുട്ബോളിന്റെയും, കളിക്കാരുടെയും പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഈ ചിത്രം സ്‌പോര്‍ട്‌സ് എന്നത് ഒരു വികാരമാണെന്നും അത് മനുഷ്യനെ എങ്ങനെ മാറ്റുന്നുവെന്നും വ്യക്തമാക്കുന്നു. നായകന്‍ മാത്രം നിറഞ്ഞു നില്‍ക്കുന്ന ഒരു സ്ഥിരം വിജയ് ചിത്രമല്ല ബിഗില്‍, സ്ത്രീകളുടെ ഉന്നമനത്തിനും കൂടി ചിത്രം പ്രാധാന്യം നല്‍കുന്നുണ്ട്. മൂന്ന് മണിക്കൂറാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഇത് പ്രേക്ഷകനെ അലോസരപ്പെടുത്താത്ത വിധം ബിഗില്‍ ഒരുക്കാന്‍ അറ്റിലിക്ക് സാധിച്ചിട്ടുണ്ട്. ഹ്യൂമര്‍ ചെയ്യാനുള്ള നായകന്റെ ശ്രമങ്ങള്‍ ചിലയിടങ്ങളില്‍ ഫ്‌ളോപ്പാവുന്നുണ്ടെങ്കിലും രായപ്പന്‍ എന്ന കഥാപാത്രം കൈയടി നേടുന്നുണ്ട്. ഇതിലെ ഹീറോയിന്‍ നയന്‍താരയുടെ കഥാപാത്രത്തിന് ഫെര്‍മോന്‍സ് ചെയ്യാനുള്ള സ്‌പെയ്‌സ് ഒന്നുംതന്നെ ലഭിച്ചിട്ടില്ല. ആഴമില്ലാത്ത കഥയും, ഇടയ്ക്കിടെ മുറിയുന്ന ഒഴുക്കും ചിത്രത്തിന്റെ പോരായ്മകളാണ്. എ.ആര്‍.റഹ്മാന്റെ ഗാനങ്ങള്‍ മികച്ചതാണ്. വിജയ് ചിത്രത്തിന്റെ എല്ലാ സ്ഥിരം കൂട്ടുകളും പിന്‍തുടര്‍ന്ന ചിത്രം ആരാധകരെ ഒരു പരിധിവരെ മാത്രം തൃപ്തിപ്പെടുത്തുമ്പോള്‍ സാധാരണ പ്രേക്ഷകര്‍ക്ക് ഒരു ശരാശരി കാഴ്ചാനുഭവം മാത്രം സമ്മാനിക്കുന്നു.