ചെന്നൈ:മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കരുണാനിധിയെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് പ്രവേശിച്ചു.ചെന്നൈ ഗോപാലപുരത്തെ വസതിയില്‍ മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തില്‍ കഴിയുന്ന കരുണാനിധിയെ വെള്ളിയാഴ്ച്ച അര്‍ധരാത്രിയോടെയാണ് അള്‍വാര്‍പേട്ടിലുള്ള കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ആശുപത്രിയിലെത്തി കരുണാനിധിയെ സന്ദര്‍ശിച്ചു.
രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്നാണ് കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും ഡിഎംകെ നേതാവ് എ.രാജ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
മക്കളായ എം.കെ.സ്റ്റാലിന്‍,എം.കെ.അഴഗിരി,കനിമൊഴി എന്നിവര്‍ ആശുപ്രതിയിലുണ്ട്.കരുണാനിധി പാര്‍ട്ടിയുടെ അധ്യക്ഷനായതിന്റെ അന്‍പതാം വാര്‍ഷികദിനമായിരുന്നു ഇന്നലെ.