സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ശോഭന വീണ്ടും മലയാള സിനിമയുടെ ഭാഗമാകുകയാണ്. ആറുവര്‍ഷങ്ങള്‍ക്കു ശേഷമാണ് ശോഭനയുടെ തിരിച്ചുവരവ്. സുരേഷേ്ഗോപിയും ശോഭനയും ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 2005-ല്‍ പുറത്തിറങ്ങിയ മകള്‍ക്ക് എന്ന സിനിമയിലാണ് ഇരുവരും ഒരുമിച്ചെത്തിയത്. മണിച്ചിത്രത്താഴ്, സിന്ദൂരരേഖ, ഇന്നല, കമ്മീഷണര്‍ തുടങ്ങിയ ഹിറ്റ് സിനിമകള്‍ ഇന്നും പ്രേക്ഷകമനസ്സുകളില്‍ ഇടംപിടിച്ചവയാണ്. ഇവരെക്കൂടാതെ ദുല്‍ഖര്‍ സല്മാന്, കല്ല്യാണി പ്രിയദര്ശന് എന്നിവരും ഈ ചിത്രത്തിലുണ്ട്. ശോഭനയും കല്ല്യാണിയും അമ്മയും മകളുമായാണ് സിനിമയില്‍ അഭിനയിക്കുന്നത്. അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന രണ്ടു കഥാപാത്രങ്ങളാണ് ദുല്‍ഖറും, സുരേഷ്ഗോപിയും. ചിത്രത്തിന് പേര് ഇട്ടിട്ടില്ല. വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്ന് ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ മാസം തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും.