ആലത്തൂര്‍:ഇടതുകോട്ടയില്‍ അട്ടിമറി വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ്.വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയ രമ്യക്ക് ഒരിക്കലും പിന്നിലാകേണ്ടിവന്നില്ല.ഏറ്റവും ഒടുവിലത്തെ വിവരമനുസരിച്ച് രമ്യാഹരിദാസിന്റെ ലീഡ് 77000 കടന്നു.ഇവിടെ അമ്പത് ശതമാനത്തിലധികം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു.യുഡിഎഫ് ഇവിടെ ചരിത്ര വിജയം നേടുമെന്നാണ് ഫലസൂചനകള്‍ വ്യക്തമാക്കുന്നത്.
സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതുമുതല്‍ ശ്രദ്ധാകേന്ദ്രമായ മണ്ഡലമാണ് ആലത്തൂര്‍.പികെ ബിജുവിന്റെ മണ്ഡലമായ ആലത്തൂരില്‍ തുടക്കം പ്രചരണത്തില്‍ രമ്യക്ക് മുന്നേറ്റമുണ്ടാക്കാനായി. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് രമ്യക്കുനേരെ ഉയര്‍ത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ എല്‍ഡിഎഫിനു വലിയ തിരിച്ചടിയായെന്നു കരുതാം.