ആലപ്പുഴ:കരിമണല്‍ ഖനനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് ആലപ്പാട്ടുകാര്‍ നടത്തുന്ന സമരത്തിന് ഇന്ന് നൂറാം ദിവസം.ചെറിയഴീക്കല്‍ സ്വദേശികളായ നൂറ് പേര്‍ ഇന്ന് സമരത്തില്‍ പങ്കെടുക്കും.നിരാഹാര സമരവും വൈകിട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന പ്രതിഷേധ യോഗവും നടക്കും.നാളെ ആലപ്പാട് ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ഉപവാസ സമരം നടത്താനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്.
ആലപ്പാട്ടെ കരിമണല്‍ ഖനനം സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച പഠനസമിതി വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി.വിവിധ കാലാവസ്ഥയില്‍ ഖനനമേഖലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, കാലാവസ്ഥാ വ്യതിയാനം,ജലസ്രോതസുകളിലെ മാറ്റം എന്നിവയെല്ലാം ഉള്‍പ്പെട്ട പഠന റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ തീരുമാനം.സെസ്സിലെ ശാസ്ത്രജ്ഞനായ ടി.എന്‍.പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിവരശേഖരണം നടത്തുന്നത്.