ആലപ്പുഴ:ആലപ്പുഴയില്‍ ഒന്നരവയസ്സുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്.സ്വന്തം മകളായ ആദിഷയെ ശ്വാസംമുട്ടിച്ചു കൊന്നതാണെന്ന്് ചോദ്യംചെയ്യലില്‍ അമ്മ ആതിര കുറ്റസമ്മതം നടത്തി.ആതിരയുടെ അറസ്റ്റ് ഇന്നു തന്നെ രേഖപ്പെടുത്തും.
ശ്വാസം കിട്ടാതെയാണ് കുട്ടി മരിച്ചതെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.ഇതേത്തുടര്‍ന്ന് കുട്ടിയുടെ കുട്ടിയുടെ അമ്മയേയും അച്ഛന്‍ ഷാരോണിനേയും അച്ഛന്റെ അച്ഛനെയും പൊലീസ് ചോദ്യം ചെയ്തതില്‍നിന്നാണ് മരണത്തിലെ ദുരൂഹത നീങ്ങിയത്. കുട്ടിയുടെ സംസ്‌കാരത്തിനുശേഷമാണ് അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്.
പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയിലെ വീട്ടില്‍ ഇന്നലെ വൈകിട്ടോടെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങികിടക്കുകയായിരുന്ന കുട്ടിയെ ചലനമില്ലാതെ കണ്ടെന്നാണ് അമ്മ പറഞ്ഞത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. എന്നാല്‍ മരണത്തില്‍ ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പട്ടണക്കാട് പൊലീസെത്തി വിശദമായ പരിശോധന നടത്തുകയും തുടര്‍ന്ന് മാതാപിതാക്കളെ നിരിക്ഷിക്കുകയും ചെയ്തിരുന്നു.കുട്ടിയുടെ അച്ഛനും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പൊലീസ് പറയുന്നു. നാല് മാസം മുമ്പ് അമ്മായിയമ്മയെ അടിച്ച കേസിലെ പ്രതിയാണ് ഇയാള്‍.