ആലപ്പുഴ:ആലപ്പുഴ ചമ്പക്കുളത്ത് 108 ആംബുലന്‍സിന് തീപിടിച്ച് രോഗി മരിച്ചു.ചമ്പക്കുളം സ്വദേശി മോഹനന്‍ നായരാണ് (65) പൊള്ളലേറ്റ് മരിച്ചത്.ചമ്പക്കുളത്തെ ആശുപത്രിയിലായിരുന്ന മോഹനന്‍ നായരെ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴി ആംബുലന്‍സിനുള്ളില്‍ വച്ച് ഓക്സിജന്‍ കൊടുക്കുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.ആബുംലന്‍സിലുണ്ടായിരുന്ന് നഴ്സ് സെയ്ഫുദ്ദീനെ ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.ആംബുലന്‍സിന്റെ ഡ്രൈവര്‍ക്കും പരുക്കേറ്റു.
പൊട്ടിത്തെറിയെ തുടര്‍ന്ന് ആംബുലന്‍സ് പൂര്‍ണമായും കത്തിനശിച്ചു.സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയും മൂന്ന് ബൈക്കുകളും,ഒരു കാറും കൂടാതെ സമീപത്തെ കടയും കത്തിനശിച്ചു.
