ആലുവ:ആലുവയിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന മൂന്നുവയസ്സുകാരനോട് കൊടുംക്രൂരത കാണിച്ചത് പെറ്റമ്മയെന്ന് പോലീസ്.കുറ്റം സമ്മതിച്ച ഇവരെ ഉടന്‍ അറ്‌സ്‌റ് ചെയ്യും.കുട്ടിയെ അനുസരണക്കേട് കാണിച്ചതിനാണ് മര്‍ദിച്ചതെന്നാണ് അമ്മ പറഞ്ഞത്.ചട്ടുകം കൊണ്ട് കുഞ്ഞിനെ പൊള്ളിക്കുകയും തടി കൊണ്ടു തലയ്ക്ക് അടിക്കുകയും ചെയ്തുവെന്നും അമ്മ പൊലീസിനോട് സമ്മതിച്ചു.കുട്ടിയുടെ അമ്മ ജാര്‍ഖണ്ഡുകാരിയും അച്ഛന്‍ ബംഗാള്‍ സ്വദേശിയുമാണ്.
പൊലീസ് ഇവരുടെ അയല്‍വാസികളില്‍നിന്നും മൊഴിയെടുത്തു.
ഇന്നലെ വൈകുന്നേരത്തോടെയാണ് കുട്ടിയെ പിതാവ് പരിക്കുകളോടെ ആശുപത്രിയില്‍ കൊണ്ടുവന്നത്.കുട്ടി വീണതെന്നാണ് പിതാവ് പറഞ്ഞത്. എന്നാല്‍ പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റതിന്റെ മര്‍ദനത്തിന്റേയും പാടുകള്‍ കണ്ടതോടെ ആശുപത്രി അധികൃതര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.
അതേസമയം അടിയന്തിര ശസത്രക്രിയയ്ക്ക് വിധേയനാക്കിയ കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കുട്ടിയുടെ തലച്ചോറിലെ രക്തസ്രാവം നിലയ്ക്കുന്നില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മരുന്നുകളോടും പ്രതികരിക്കുന്നില്ല.കുട്ടി വെന്റിലേറ്ററില്‍ നിരീക്ഷണത്തിലാണ്.